കൊച്ചി: വടുതല, റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാനായില്ല. കഴിഞ്ഞ ദിവസം വെളുപ്പിന് ഏഴിനാണ് ഏകദേശം 35-നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിച്ചു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 0484-2390280, 9497987104 എന്ന നമ്പറിൽ അറിയിക്കണം.