പറവൂർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും പറവൂരിൽ ജനങ്ങൾ അത്രയ്ക്ക് കാര്യമായിയെടുക്കുന്നില്ല. ഇന്ന് രാവിലെ പറവൂർ മാർക്കറ്റിൽ പതിവിലും ഇരട്ടിയായിരുന്നു തിരക്ക്. പൊലീസ് സ്ഥലത്ത് എത്തി നിയന്ത്രിക്കേണ്ട സാഹചര്യമായിരുന്നു. നഗരസഭ നിർദ്ദേശങ്ങൾ നൽകാതിരുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ ജനങ്ങളും കൂട്ടതോടെയെത്തി. പച്ചക്കറി, പലചരക്ക് കടകളിൽ ജനങ്ങൾ തിങ്ങി നിൽക്കുന്ന കാഴ്ചയായിരുന്നു. പറവൂർ നഗരത്തിൽ നിരവധി കടകൾ തുറന്നിട്ടുണ്ട്. പലചരക്കു കടകൾ കൂടാതെ സ്റ്റേഷനറി, ബേക്കറികൾ എന്നിവയാണ് തുറന്നിട്ടുള്ളത്. ആരോഗ്യ വകുപ്പ്, നഗരസഭ, പൊലീസ് എന്നിവരാരും മറ്റു നിർദ്ദേശങ്ങൾ നൽകിയിട്ടില്ല.