കൊച്ചി: കളമശ്ശേരിയിൽ ഗവ. മെഡിക്കൽ കോളേജ് കാമ്പസിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. ഗവ. മെഡിക്കൽ കോളേജ്, കൊറോണ വൈറസ് ചികിത്സയുടെ ജില്ലാതല കേന്ദ്രമാക്കി മാറ്റിയ സാഹചര്യത്തിൽ കാൻസർ രോഗികളുടെ സുരക്ഷയെ കരുതിയാണ് ഈ തീരുമാനം. കാൻസർ സെന്ററിലെ ജീവനക്കാർ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കും. ഒ.പി, കീമോതെറാപ്പി, സർജറി വിഭാഗങ്ങൾ ഇനി മറ്റൊരു അറിയിപ്പ് നൽകുന്നത് വരെ ജനറൽ ആശുപത്രിയിലായിരിക്കും. ഫോൺ 04842351153, 9495436949