തൃക്കാക്കര: ജില്ലാ ആസ്ഥാനമായ തൃക്കാക്കരയുടെ അടിസ്ഥാന വികസനം യാഥാർത്ഥ്യമാക്കുന്നതിന് ഊന്നൽ നൽകുന്ന നഗരസഭാ ബഡ്ജറ്റ് വൈസ് ചെയർമാൻ കെ.ടി എൽദോ അവതരിപ്പിച്ചു. മുൻ നീക്കിയിരിപ്പ് ഉൾപ്പടെ 156,01,31,429 കോടി രൂപ വരവും 1,20,74,29,060 ചെലവും 35,27,03,369.15 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. മാലിന്യ നിർമ്മാർജ്ജനത്തിനും, കുടിവെളളം, അടിസ്ഥാന വികസനം എന്നിവയ്ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.സ്വന്തമായി മാലിന്യ സംസ്കാരം ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി സ്വന്തമായി മാലിന്യ സംസ്കരണം വിജയകരമായി നടപ്പിലാക്കുന്ന ഗാർഹിക ഗുണഭോക്താക്കൾക്ക് കെട്ടിട നികുതിയിൽ 10% ഇളവ് അനുവദിച്ചിട്ടുണ്ട്.
#ബഡ്ജറ്റിനെക്കുറിച്ചുള്ള ചർച്ച ഇന്ന് രാവിലെ 11 ന് നടക്കും
പ്രധാന നിർദ്ദേശങ്ങൾ :
മാലിന്യ സംസ്കരണത്തിന് സ്ഥലവും,പ്ലാൻ്റും ആരംഭിക്കാൻ 10കോടി
മൈക്രോ ലെവൽ കുടിവെള്ള പദ്ധതി 7കോടി
ബസ് സ്റ്റാൻഡ് കോം ഷോപ്പിംഗ് കോബ്ലക്സ് 15കോടി
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണം 7കോടി
കാക്കനാട്,കെന്നടിമുക്ക് പി.എച്ച് സി സെൻ്റർ നവീകരണം 1കോടി
വിശപ്പ് രഹിതം പദ്ധതിപ്രകാരം ന്യായവില ഹോട്ടൽ സ്ഥാപിക്കുന്നതിന് 20ലക്ഷം
അങ്കണവാടികൾക്ക് 1കോടി
കാനകളുടെ നവീകരണം 3കോടി
നഗരസഭ സ്റ്റേഡിയം ആധുനികരിച്ച് സിന്തറ്റിക് ടർഫ് ഇടുന്നതിന് 2കോടി
വയോജനങ്ങൾക്കായി 40 ലക്ഷം
മാലിന്യ സംസ്കരണ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് 5ലക്ഷം
തുണി സഞ്ചി നിർമ്മാണത്തിന് 10ലക്ഷം
പഴങ്ങാട്ടുചാൽ ടൂറിസം പദ്ധതി 1.5 കോടി
ദുരന്ത നിവാരണ ഫണ്ട് 1കോടി
#മുൻ വർഷങ്ങളിലെ പദ്ധതികൾ ആവർത്തനം
മുൻ വർഷങ്ങളിലെ പദ്ധതികൾ ആവർത്തനമാണ് ഇക്കൊല്ലത്തെ നഗരസഭാ ബഡ്ജറ്റെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.സലിം പറഞ്ഞു.പുതിയ വരുമാന നിർദ്ദേശങ്ങളില്ലെന്നും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾ ഒന്നും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.ഭൂരഹിതർക്ക് ഫ്ലാറ്റ് സമുച്ചയം പണിയുന്നതിനാൽ വാണച്ചിറയിൽ സ്ഥലം എടുത്തിട്ട് വർഷങ്ങളായെങ്കിലും തുടർ നടപടികൾ ഉണ്ടാവാത്ത ഭരണ സമിതിയുടെ അലംഭാവമാണ്. ബസ് സ്റ്റാൻഡ് കോം ഷോപ്പിംഗ് കോംബ്ലക്സ്, പഴങ്ങാട്ടുചാൽ ടൂറിസം പദ്ധതി എന്നിവ കാലാകാലങ്ങളിലായി ബഡ്ജറ്റ് പുസ്തത്തിൽ മാത്രം ഒതുങ്ങുന്നതാണ്.