പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ 2019 -20 വർഷത്തെ പുതുക്കിയ ബഡ്ജറ്റും 2020-21 വർഷത്തേക്കുള്ള ബഡ്ജറ്റ് എസ്റ്റിമേറ്റും വൈസ് ചെയർപേഴ്സൺ നിഷ വിനയൻ അവതരിപ്പിച്ചു. ശേഷം ബഡ്ജറ്റ് ചർച്ചയും നടന്നു. എന്നാൽ ഉപാധികളോടെ ബഡ്ജറ്റ് പാസാക്കാവുന്നതാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യം മിനിട്സിൽ രേഖപ്പെടുത്തി ചർച്ചയിൽ പാസാക്കി യോഗം പിരിഞ്ഞു.ചടങ്ങിൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.റോഡ് വികസനത്തിന് 3.51 കോടി രൂപയും, പുതിയ റോഡുകൾക്ക് 81 ലക്ഷം രൂപയും, മൃഗാശുപത്രിക്ക് പുതിയ കെട്ടിടം പണിയാൻ 40 ലക്ഷം രൂപയും കാർഷിക വികസനത്തിന് 30 ലക്ഷം രൂപയും പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് 70ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.