കോലഞ്ചേരി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി പുത്തൻകുരിശ് പുത്തൻകാവ് ഭഗവതീ ക്ഷേത്രത്തിലെ നട 31 വരെ രാവിലെ 6ന് തുറന്ന് 9 ന് അടയ്ക്കും. വൈകീട്ട് 5.30ന് തുറന്ന് 7 ന് അടയ്ക്കും.പരിയാരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.
പന്നിക്കോട്ട് ശ്രീ മഹേശ്വര ക്ഷേത്ര നട 31 വരെ നേരത്തെ അടയ്ക്കും. രാവിലെ 8 ന് നടയടയ്ക്കും. വൈകീട്ട് 5.30ന് തുറന്ന് 7 ന് അടയ്ക്കും.ഭക്തജനങ്ങൾ വരുന്നതിന് നിയന്ത്രണമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.