കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് കൊറോണ വൈറസ് ചികിത്സാകേന്ദ്രമാക്കി മാറ്റിയതിനാൽ കാൻസർ സെന്ററിന്റെ പ്രവർത്തനം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റാഫിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വിന്യസിച്ചു. ഒ.പി വിഭാഗം , കീമോതെറാപ്പി വിഭാഗം, സർജറി വിഭാഗം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ എറണാകുളം ജനറൽ ആശുപത്രിയിലാകും.