ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ വക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തിരുവുത്സവം ക്ഷേത്ര ചടങ്ങുകൾ മാത്രമായി ചുരുക്കാൻ കമ്മിറ്റി തീരുമാനിച്ചു. 30 മുതൽ ഏപ്രിൽ നാല് വരെയാണ് ഉത്സവം. സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് മാത്രമേ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുകയുള്ളുവെന്നും ഭാരവാഹികൾ അറിയിച്ചു.