fireforce
ആലുവ റെയിൽവേ സ്റ്റേഷൻ ഫയർഫോഴ്സിന്റെ സഹകരണത്തോടെ അണുവിമുക്തമാക്കുന്നു

ആലുവ: പ്രവർത്തനം നിലച്ചതിനെത്തുടർന്ന് ആലുവ റെയിൽവേ സ്‌റ്റേഷൻ ആലുവ ഫയർഫോഴ്സ് യൂണിറ്റിന്റെ സഹകരണത്തോടെ അണുവിമുക്തമാക്കി. റെയിൽവേ ആരോഗ്യവിഭാഗം, ആർ.പി.എഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

പ്ലാറ്റ്ഫോമുകൾ, ഇരിപ്പിടങ്ങൾ, വിശ്രമമുറി, ഓഫീസ് തുടങ്ങിയവ കീടനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി.
സ്റ്റേഷൻ മാസ്റ്റർ കെ.എം. റഹിം, ആർ.പി.എഫ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. പ്രിൻസ്, റെയിൽവേ ഹെൽത്ത് സൂപ്പർവൈസർ അരുൺ വിജയ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആലുവ റെയിൽവേ സ്റ്റേഷൻ അടച്ചത്.