fire
പള്ളിക്കര ഭാഗത്ത് ഫയർ ഫോഴ്സ് ബസ് സ്റ്റോപ്പുകൾ അണുവിമുക്തമാക്കുന്നു

കിഴക്കമ്പലം: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി നാടും, നഗരവും അണു വിമുക്തമാക്കാൻ ഫയർ ഫോഴ്സ് രംഗത്തിറങ്ങി. ആളുകൾ കൂടി നിൽക്കുന്ന പെരിങ്ങാല, മോറയ്ക്കാല, പള്ളിക്കര ഭാഗങ്ങളിലെ ബസ് സ്റ്റോപ്പുകൾ, കുരിശു പള്ളികൾ എന്നിവ അണുവിമുക്തലായനി ഒഴിച്ച ശേഷം പട്ടിമ​റ്റം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ്റെ ജീവനക്കാർ കഴുകി വൃത്തിയാക്കി.സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ ലൈജു തമ്പി, ഫയർ റെസ്‌ക്യൂ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ,എം.ബി ഷമീം , വി.കെ ബിനിൽ , ഹോം ഗാർഡ് കെ.സുനിൽകുമാർ എന്നിവരോടൊപ്പം കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് നിസാർ ഇബ്രാഹിം,സിവിൽ ഡിഫൻസ് അംഗങ്ങളും സന്നദ്ധസേവകരും പങ്കെടുത്തു.