ആലുവ: കൊറോണ വ്യാപനം തടയുന്നതിനായി സർക്കാർ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബീവറേജസ് ഒൗട്ട് ലെറ്റ് തുറക്കുന്നതിനെതിരെ ആലുവ ഔട്ട്‌ലെറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശിന്റെ നേതൃത്വത്തിൽ മാസ്ക് ധരിച്ച് പ്ളക്കാർഡുമായി എത്തി ഒരു മീറ്റർ വീതം അകലത്തിൽ നിലയുറപ്പിച്ച ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. വരുമാനമല്ല, ജനങ്ങളുടെ ജീവനാണ് വലുതെന്ന് ചൂണ്ടിക്കാട്ടി പ്രതീകാന്മക പ്രതിഷേധമാണ് നടന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, മിഥുൻ ചെങ്ങമനാട്, ജയപ്രകാശ്, സുമേഷ്, സുജിത്ത്, നിഖിൽ എന്നിവരുമാണ് അറസ്റ്റിലായത്.