കിഴക്കമ്പലം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ അവഗണിച്ച രണ്ടു പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റു ചെയ്തു. പള്ളിക്കര രത്നേലിൽ വീട്ടിൽ ശ്യാം ശങ്കർ (31), കോട്ടയം,കാട്ടമ്പാത്ത് നെല്ലിക്കുന്നേൽ വീട്ടിൽ സന്തോഷ് കുമാർ (44) എന്നവരാണ് അറസ്റ്റിലായത്. കിഴക്കമ്പലത്തെ കള്ള് ഷാപ്പിൽ കളക്ടറുടെ നിർദ്ദേശം അവഗണിച്ച് അഞ്ചു പേരിൽ കൂടുതൽ ആളുകളെ ഷാപ്പിനുള്ളിൽ കയറ്റി കച്ചവടം നടത്തിയതിനാണ് മാനേജർ ശ്യാമിനെതിരെ കേസെടുത്തത്. വിലങ്ങ് കിറ്റക്സ് കമ്പനിയുടെ സമീപം നടത്തുന്ന അപ്പു ഹോട്ടലിനുള്ളിൽ നിർദ്ദേശം അവഗണിച്ച് ആളുകളെ പ്രവേശിപ്പിച്ച് ഭക്ഷണം നല്കി. കൂടാതെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തതിനും കേസെടുത്തു. പരിശോധനയ്ക്ക് സി.ഐ വി.ടി ഷാജൻ, എസ്.ഐ മാരായ കെ.ടി ഷൈജൻ ,ടി.കെ മനോജ് തുടങ്ങിയവർ നേതൃത്വം നല്കി.