ആലുവ: കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ തങ്ങുന്നവർക്ക് സഹായവുമായി ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും രംഗത്ത്. പുറത്തുനിന്നുള്ള സഹായം ആവശ്യമുള്ളവർക്ക് വിളിക്കാമെന്ന് അറിയിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും നേതാക്കന്മാരുടെ ഫോൺ നമ്പറുകൾ നവമാദ്ധ്യമങ്ങൾ വഴി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയാണെങ്കിൽ ആഴ്ചയിൽ ഒരു ദിവസം അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി വാഹനങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്നാണ് അറിയിച്ചിട്ടുള്ളത്. ആലുവ നഗരവാസികൾക്കെല്ലാം ഈ സൗകര്യം ഉപയോഗപ്പെടുത്താം.