കിഴക്കമ്പലം: ബിൽ തുക കൂടിയെന്നാരോപിച്ച് പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കൾ നാശനഷ്ടം ഉണ്ടാക്കിയതായി ആശുപത്രി അധികൃതരുടെ പരാതി. ബിൽ തുക മുഴുവനായും അടച്ച് രോഗിയെ ബന്ധുക്കൾ കൂട്ടിക്കൊണ്ട് പോയെങ്കിലും ആശുപത്രിയിലെ കിടക്കകൾ കുത്തിക്കീറി, ശുചിമുറിയിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.