കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പണം ഇടപാടുകൾ നിയന്ത്രിക്കാനായി കൊച്ചി - കുമ്പളം ടോൾ പ്ളാസ, പൊന്നാരിമംഗലം ടോൾ പ്ളാസ തുടങ്ങി ജില്ലയിലെ എല്ലാ ടോൾ പ്ളാസുകളിലെയും പ്രവർത്തനം 31 ന് രാത്രി 12 വരെ ജില്ലാ കളക്‌ടർ തടഞ്ഞു. നിരോധന ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ദേശീയപാത അതോറിട്ടി പ്രൊജക്‌ട് ഡയറക്‌ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ ഉറപ്പാക്കണണമെന്ന് ഉത്തരവിൽ പറയുന്നു.