food
ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായി സേവാഭാരതി ആലുവ ശാസ്ത യൂണിറ്റ് ഭക്ഷണപൊതികൾ കൈമാറുന്നു.

ആലുവ: കൊറോണ വ്യാപനത്തെ തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി സേവാഭാരതി പ്രവർത്തകർ. നഗരത്തിൽ ഭക്ഷണം ലഭിക്കാതെ വിഷമിച്ച നിരവധി പേർക്ക് പൊതിച്ചോറ് എത്തിച്ചു നൽകി. ദുരിതം മറന്ന് ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി മാസ്‌കുകളും കൈമാറി.