കൊച്ചി: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടപ്പെടുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മുഴുവൻ വേതനത്തോടെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ സെൻ്റർ ഒഫ് ഇന്ത്യ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ്വറിന് നിവേദനം സമർപ്പിച്ചു. സ്ഥിര തൊഴിലാളികൾക്ക് പുറമെ താത്കാലിക, കോൺട്രാക്ട് ഡെയ്‌ലി വേജസ് തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭ്യമാക്കാൻ കേന്ദ്ര സംസ്ഥാന തൊഴിൽ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്നും ടി.യു.സി.ഐ കേന്ദ്രകമ്മിറ്റി പ്രസിഡൻ്റ് അയ്യപ്പ ഹുഗാറും ജനറൽ സെക്രട്ടറി ചാൾസ് ജോർജ്ജും നിവേദനത്തിൽ ആവശ്യപ്പെട്ടു.