ആലുവ: കൊറോണ വ്യാപനത്തെ തുടർന്ന് ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ റൂട്ട് മാർച്ച് നടത്തി. മെട്രോസ്റ്റേഷൻ പരിസരത്തു നിന്ന് ആലുവ മാർക്കറ്റുചുറ്റിയായിരുന്നു റൂട്ട് മാർച്ച്. 144 ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എസ്.പി. കെ. കാർത്തിക് അറിയിച്ചു.