hiby
കൗൺസിലിംഗ്

കൊച്ചി: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നതിനായി ബോധിനി കൗൺസിലിംഗ് സെൻ്ററുമായി സഹകരിച്ച് ഫോൺ മുഖാന്തരമുള്ള കൗൺസിലിംഗ് ആരംഭിച്ചതായി ഹൈബി ഈഡൻ എം.പി അറിയിച്ചു.
എറണാകുളം പാർലമെൻ്റ് മണ്ഡലത്തിൽ ഒട്ടനവധിയാളുകളാണ് നിരീക്ഷണത്തിലുള്ളത്. വിദേശത്ത് നിന്ന് എത്തിയവരാണ് ഭൂരിഭാഗവും.നഗര പ്രദേശങ്ങളിൽ ഫ്ലാറ്റുകളാണുള്ളത്. ഫ്ലാറ്റുകളിൽ ഒറ്റപ്പെട്ട് താമസിക്കുന്നത് ഏറെ ദുഷ്‌കരമാണ്. ഈ സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന മാനസിക സംഘർഷങ്ങൾ പരിഹരിക്കുന്നതിനായാണ് കൗൺസിലിംഗ് ആരംഭിച്ചിരിക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി നിലനിൽക്കുന്ന പ്രസ്ഥാനമാണ് ബോധിനി. വലിയ മഹാമാരിയെ തുരത്തുന്നതിനുള്ള പ്രയാണത്തിൽ സർവ പിന്തുണയും ബോധിനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഹൈബി ഈഡൻ എം. പി പറഞ്ഞു.

 വിളിക്കൂ
മാർച്ച് 31 വരെയാണ് നിലവിൽ കൗൺസിലിംഗ് സേവനം. ആവശ്യമുള്ളവർക്ക് 8891320005, 8891115050, 7994701112, 8089922210 എന്നീ നമ്പറുകളിലോ office@hibyrden.in, help@bodhini.in എന്നീ ഇ മെയിൽ വിലാസത്തിലോ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ ബന്ധപ്പെടാം.