thaluk-hospital
പിറവം താലൂക്കാശുപത്രിയിലെ ആധുനിക സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടറൈസസ് ഡിജിറ്റൽ എക്സ് റേ യൂണിറ്റിൻ്റ് സ്വിച്ച് ഓൺ കർമ്മം അനൂപ് ജേക്കബ് എം.എൽ.എ.നിർവഹിക്കുന്നു

പിറവം: താലൂക്കാശുപത്രിയിൽ എത്തുന്ന നൂറു കണക്കിന് രോഗികൾക്ക് ആശ്വാസമായി കമ്പ്യൂട്ടറൈസഡ് ഡിജിറ്റൽ എക്സ് റേ യൂണിറ്റ് പിറവത്ത്. നിയോജക മണ്ഡലത്തിലേയും സമീപ പ്രദേശങ്ങളിൽ നിന്നും എത്തുന്ന രോഗികളിൽ നിന്ന് സ്വകാര്യ ലാബുകൾ എക്സ് റേയെടുക്കുന്നതിന് അമിതയായി ഫീസ് ഈടാക്കിയിരുന്നത്‌.

പിറവം മേഖലയിലെ ആദ്യ ഡിജിറ്ററൽ എക്സ് റേ യൂണിറ്റാണ് ആശുപത്രിയിൽ സജ്ജമാക്കിയത്. ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ.യൂണിറ്റിൻ്റ് സ്വിച്ച് ഓൺ ചെയ്തു. നഗരസഭാ ചെയർമാൻ സാബു കെ.ജേക്കബ് ,ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ ജെ .ഇളന്തട്ട് എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ സാഹചര്യം കണക്കിലെടുത്ത്.താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുവാൻ ഫണ്ട് ഇത്തവണത്തെ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് അനൂപ് ജേക്കബ് അറിയിച്ചു.

#23 ലക്ഷം രൂപ ചെലവ്

അനൂപ് ജേക്കബ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 23 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക കമ്പ്യൂട്ടൈറസഡ് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് ഒരുങ്ങിയത്. പിറവം താലൂക്കാശുപത്രിയിൽ കഴിഞ്ഞ വർഷം ഡയാലിസിസ് യൂണിറ്റും തുടങ്ങിയിരുന്നു.

#കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ എക്സ് റേ

പരമ്പരാഗത എക്സ് റേ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി സെക്കൻഡുകൾ കൊണ്ടു തന്നെ ചിത്രം കമ്പ്യൂട്ടർ സ്ക്രീനിൽ ലഭിക്കും. ചിത്രങ്ങൾ വലുപ്പം കൂട്ടി മിഴിവോടെ പരിശോധിക്കാൻ കഴിയും. ഫിലിമുകൾ കൊണ്ടു നടക്കേണ്ടതില്ല. ചെലവു കുറവാണെന്നതു മാത്രമല്ല റേഡിയേഷനും 80 ശതമാനം കുറയും. സ്മാർട്ട് ഫോണിൽ എക്സ്സ് റേ ചിത്രങ്ങൾ സൂക്ഷിക്കാം.