ആലുവ: എടയപ്പുറം തച്ചനാപുരം ശ്രീ ഗൗരിശങ്കര ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് കവർച്ച. കഴിഞ്ഞ രാത്രിയാണ് സംഭവം. ഓഫീസിലെ മേശയിൽ സൂക്ഷിച്ചിരുന്ന 1130 രൂപ നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ ക്ഷേത്രം മാനേജർ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ആലുവ പൊലീസിൽ പരാതി നൽകി.