ആലുവ: കെ.പി.എം.എസ് തറകര ശാഖയുടെ കീഴിലുള്ള തേവയ്ക്കൽ മുക്കോട്ടിമുകൾ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രോത്സവം കൊറോണയുടെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായി ചുരുക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 31 മുതൽ ഏപ്രിൽ രണ്ടുവരെയാണ് ഉത്സവം നിശ്ചയിച്ചിരുന്നത്. താലം എഴുന്നള്ളിപ്പും പ്രസാദസദ്യയും ഉൾപ്പെടെ ഒഴിവാക്കിയതായി സെക്രട്ടറി ടി.എസ്. വിനോദ്, കൺവീനർ എം.പി. അയ്യപ്പൻ എന്നിവർ അറിയിച്ചു.