പറവൂർ : പറവൂർ സഹകരണ ബാങ്കിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. അംഗമായ ഒരു കുടുംബത്തിന് 10,000 രൂപ പലിശരഹിത എമർജൻസി വായ്പ നൽകും. ഇതിനായി നാലുകോടി രൂപ നീക്കിവച്ചു. ഭരണസമിതി അംഗങ്ങൾ, ശാഖകൾ, കളക്ഷൻ ഏജന്റുമാർ എന്നിവരിൽ നിന്ന് അപേക്ഷാഫോറം ലഭിക്കും. നഗരസഭാ അതിർത്തിയിൽ ഹോം ഐസലേഷനിൽ കഴിയുന്ന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളടങ്ങിയ സൗജന്യകിറ്റും വായനക്കായി പുസ്തകങ്ങളും നൽകും. മാസ്ക് ക്ഷാമം പരിഹരിക്കുന്നതിന് വിവിധ സംഘടനകൾക്ക് അസംസ്കൃത വസ്തുക്കൾ കൈമാറും. ബാങ്കിന്റെ കിഴിലുള്ള സഹകരണ സൂപ്പർമാർക്കറ്റിലും നീതി മെഡിക്കൽ സ്റ്റോറിലും മുടക്കംവരാത്ത രീതിയിൽ നിത്യോപയോഗ സാധനങ്ങളും, മരുന്നുകളും ലഭ്യമാക്കുമെന്നും ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അറിയിച്ചു.