പറവൂർ : മുറവൻതുരുത്ത് കിഴക്കേചേലവീട്ടിൽ സാദിക്ക് അലിയെ (46) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ പിതാവ് സെയ്തുമുഹമ്മദിന്റെ മരണശേഷം മാതാവ് ഖദീജയോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പ് പനി ഉണ്ടായിരുന്നു. ആരോഗ്യവിഭാഗം അധികൃതർ മരുന്നുകൾ നൽകിയിരുന്നു. പിന്നീട് പനി മാറിയെങ്കിലും ഭക്ഷണം കഴിക്കാതെയായി. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഖദീജ ചെന്നു വിളിച്ചിട്ടും സാദിക്ക് അലി എഴുന്നേറ്റില്ല. തുടർന്നു ഖദീജ മറ്റു മക്കളെ വിവരമറിയിച്ചു. ഇവരെത്തി മൂത്തകുന്നത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. കോറോണ ജാഗ്രതയുള്ളതിനാൽ ഇയാളുടെ സ്രവം പരിശോധനയ്ക്കയച്ചു. പരിശോധനാഫലം വന്നശേഷമേ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചു തീരുമാനമെടുക്കൂ. ഇയാൾ വർഷങ്ങളായി വീടിനകത്തു മാത്രമാണ് കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.