അങ്കമാലി: നഗരസഭാ പ്രദേശത്ത് ജനങ്ങൾ ഒത്തുകൂടുന്ന വിവിധ പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സിന്റേയും സിവിൽ ഡിഫൻസ് ഫോഴ്സിന്റെയും സഹകരണത്തോടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി
ചെയർപേഴ്സൻ എം.എ. ഗ്രേസി, വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പമോഹൻ, കൗൺസിലർമാരായ സജി വർഗീസ്, ടി. വൈ. ഏല്യാസ്, ബിനു ബി അയ്യമ്പിള്ളി, നഗരസഭ സെക്രട്ടറി ബീന എസ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ എം.എം.അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി