നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് മുതൽ പൂർണ്ണമായും നിശ്ചലമാകും. ലോക് ഡൗണിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രി മുതൽ ആഭ്യന്തര വിമാന സർവീസുകളും നിർത്തലാക്കി. അന്താരാഷ്ട്ര സർവീസുകൾ കഴിഞ്ഞ ഞായറാഴ്ച നിർത്തിയിരുന്നു.
ഇന്നലെ രാത്രി 10.30 മുംബെയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമാണ് അവസാനമായി കൊച്ചിയിലെത്തിയത്. ദിവസേന 30,000 ത്തോളം യാത്രക്കാർ സഞ്ചരിക്കുന്നയിടമാണ് ഇവിടം.
പല അന്താരാഷ്ട്ര സർവീസുകളും റദ്ദാക്കുകയും മറ്റ് പല വിമാനങ്ങൾക്കും ചില രാജ്യങ്ങളിലെ വിലക്കുകൾ മൂലം സർവീസ് നടത്താൻ കഴിഞ്ഞിരുന്നുമില്ല.