 468 പേർ കൂടി വീട്ടുനിരീക്ഷണത്തിൽ

 വീട്ടുനിരീക്ഷണത്തിലെ 322 പേരെ ഒഴിവാക്കി

 വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 4347

 4 പേർ കൂടി ഐസൊലേഷൻ വാർഡുകളിൽ

 എറണാകുളം മെഡിക്കൽ കോളേജിലും മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും രണ്ടു പേർ വീതം

 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 33

 26 പേർ എറണാകുളം മെഡിക്കൽ കോളേജിലും, ഏഴു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും.

 ആശുപത്രികളിലും, വീടുകളിലുമായി നിരീക്ഷണത്തിലുള്ളവർ 4380

 ഇതു വരെയായി ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവർ 7306

 ജില്ലയിൽ നിന്നും ഇന്നലെ 32 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

 57 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

1

ഈ മാസം 22 ന് രോഗ ബാധ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ 61 വയസുകാരനുമായി എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ കണ്ടെത്തി. ഇയാൾക്ക് പനിയുളതായി വിവരം അറിയിച്ചതിനെ തുടർന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു, വീട്ടിൽ നിരീക്ഷണത്തിലാക്കി. സാമ്പിൾ പരിശോധന ഫലം ലഭിച്ചിട്ടില്ല.അതേ ടാക്‌സിയിൽ പിന്നീട് സഞ്ചരിച്ച മൂന്നു പേരെയും കണ്ടെത്തി. അവരെയുംവീട്ടിൽ നിരീക്ഷണത്തിലാക്കി.

2

ഈ മാസം 23 ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ കൂടെ ഫ്‌ളൈറ്റിൽ സഞ്ചരിച്ച എറണാകുളം സ്വദേശികളായ 49 പേരെ കണ്ടെത്തി. അവരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാക്കി. അടുത്ത കുടുംബാംഗങ്ങളായ മൂന്നും പേരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി.

ജില്ലയിൽ 76 കൊറോണ കെയർ സെന്ററുകൾ

2183 മുറികൾ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുവാൻ ലഭ്യമാക്കി

തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിലെ കൊറോണ കെയർ സെന്ററിൽ 13 പേർ.

1105 പേർക്ക് കൗൺസിലിംഗ്

നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രവർത്തിക്കുന്നു.കൗൺസലിംഗ് നൽകുന്നതിനായി കൺട്രോൾറൂമിലും ഇവരുടെ സേവനം ലഭ്യമാണ്. ഇന്നലെ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന 1105 പേർക്ക് കൗൺസിലിംഗ്‌ നൽകി.കൺട്രോൾ റൂമിലേക്ക് വിളിച്ച 16 പേർക്കും കൗൺസലിംഗ് ലഭ്യമാക്കി.