ആലുവ: മെഡിക്കൽ ഷോപ്പുകൾ, പലചരക്ക് കടകൾ, ഹോട്ടലുകൾ എന്നീ അത്യാവശ്യ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കായി യാത്രാനുമതി പാസുകൾ നൽകിത്തുടങ്ങി. അതാത് പൊലീസ് സ്‌റ്റേഷനുകളിൽ നിന്നാണ് നൽകുന്നത്. ആവശ്യമുള്ളവർ തിരിച്ചറിയൽ കാർഡ് കോപ്പി, ഫോട്ടോ, പൂരിപ്പിച്ച സത്യവാങ്ങ്മൂലം എന്നിവ അതാത് പൊലീസ് സ്റ്റേഷനിൽ നൽകണമെന്ന് എറണാാകുളം റൂറൽ പൊലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.