.കൊച്ചി: പാലാരിവട്ടം വൈ.എം.ജെ റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ സാനിറ്റൈസർ വിതരണം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാട് ഒരുമിച്ചുനിന്നാൽ പ്രതിസന്ധിയുടെ ഈ ഘട്ടത്തെ അനായാസം നേരിടാനാകുമെന്ന സന്ദേശമാണ് ഈ ശ്രമം മുന്നോട്ടുവയ്ക്കുന്നതെന്ന് പി.ടി.തോമസ് പറഞ്ഞു. അസോസിയേഷൻ അംഗങ്ങളായ ഇരുന്നൂറിലധികം കുടുംബങ്ങൾക്കാണ് സാനിറ്റൈസർ നൽകിയത്. വൈ.എം.ജെ.ആർ.എ പ്രസിഡന്റ് ബാബു പോൾ, സെക്രട്ടറി കെ.വി. ബാബു എന്നിവർ പങ്കെടുത്തു.