കിഴക്കമ്പലം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ അവഗണിച്ച പന്ത്രണ്ടു പേരെ വിവിധ സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തു. കുന്നത്തുനാട്ടിൽ പള്ളിക്കര രത്‌നേലിൽ വീട്ടിൽ ശ്യാം ശങ്കർ (31), കോട്ടയം,കാട്ടമ്പാത്ത് നെല്ലിക്കുന്നേൽ വീട്ടിൽ സന്തോഷ് കുമാർ (44), നിയന്ത്രിത സമയം കഴിഞ്ഞും വൈകിട്ട് 6.30 വരെ സ്ഥാപനം തുറന്നിരുന്ന കടയിരുപ്പ് വാലേത്തുപടി കാവനാൽ പറമ്പിൽ വീട്ടിൽ ജിത്തു (26), അറയ്ക്കപ്പടി ,പെരുമാനി,മുട്ടത്തുപറമ്പിൽ അരുൺ(29), പട്ടിമറ്റം, അഗാപ്പെ കമ്പനിക്ക് സമീപം മുതിയാട്ടുശ്ശേരിയിൽ വീട്ടിൽ തങ്കപ്പൻ (54) എന്നിവരാണ് അറസ്റ്റിലായത്.
കിഴക്കമ്പലത്തെ കള്ള് ഷാപ്പിൽ കളക്ടറുടെ നിർദ്ദേശം അവഗണിച്ച് അഞ്ചു പേരിൽ കൂടുതൽ ആളുകളെ ഷാപ്പിനുള്ളിൽ കയറ്റി കച്ചവടം നടത്തിയതിനാണ് മാനേജർ ശ്യാമിനെതിരെയും, വിലങ്ങ് അപ്പു ഹോട്ടലിനുള്ളിൽ നിർദ്ദേശം അവഗണിച്ച് ആളുകളെ പ്രവേശിപ്പിച്ച് ഭക്ഷണം നല്കി.
പുത്തൻകുരിശിൽ കട തുറന്ന കോലഞ്ചേരി ടൗണിലെ 'അൽത്താമർ' ഡ്രൈ ഫ്രൂട്ട്‌സ് വ്യാപാരി മാറമ്പിള്ളി പള്ളിപ്പടി പാലാപ്പടി വീട്ടിൽ അൽത്താഫ് (24), നിയന്ത്രിത സമയം കഴിഞ്ഞ് സ്ഥാപനം തുറന്നിരുന്ന കടയിരുപ്പിൽ ഹോട്ടൽ നടത്തുന്ന മാക്സ് വർഗീസ് (40), ഏഴിപ്രത്ത് പല ചരക്ക് കട നടത്തുന്ന ലാലി വർഗീസ് (30), കടമറ്റത്ത് കിടാച്ചറിയിൽ ബേക്കറി നടത്തുന്ന കൃഷ്ണൻകുട്ടി(46) എന്നിവരേയും അറസ്റ്റ് ചെയ്തു.
തടിയിട്ടപറമ്പിൽ ചെമ്പറക്കി ഗൽസാർ എൻജിനീയറിംഗ് വർക്ക്‌സ് സ്ഥാപന ഉടമ ഒക്കൽ, വല്ലം ,ചേലാമറ്റം കടമാട്ടുപറമ്പിൽ കണ്ണൻ (44), ഫാത്തിമ പ്ലാസ്റ്റിക്സ് ഉടമ അല്ലപ്ര കണ്ടന്തറ കാരോത്തുകുഴി വീട്ടിൽ അലി (44), ടെക്സ്റ്റോ പ്രൊഡ്റ്റക്‌സ് ഉടമ മാറമ്പിള്ളി പള്ളിപ്പുറം കര കാണേലി വീട്ടിൽ സിയാദ് (43) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. നടപടികൾക്ക് കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ, പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ, തടിയിട്ടപറമ്പ് സി.ഐ ശിവകുമാർ എന്നിവർ നേതൃത്വം നല്കി.