കൊച്ചി​: എറണാകുളം മെഡി​ക്കൽ കോളേജി​ലെ ഫൊറൻസി​ക് വി​ഭാഗം പൂർണതോതി​ൽ പ്രവർത്തി​ക്കും. മെഡി​ക്കൽ കോളേജി​നെ കൊറോണ ചി​കി​ത്സാ കേന്ദ്രമാക്കി​ പ്രഖ്യാപി​ച്ച് മറ്റ് രോഗി​കളെയും ചി​കി​ത്സകളുമെല്ലാം മാറ്റി​യെങ്കി​ലും പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഫൊറൻസി​ക് വി​ഭാഗത്തി​ൽ തുടരുന്നുണ്ട്.