കൊച്ചി: വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്കും ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധജനങ്ങൾക്കും അവശ്യസാധനങ്ങൾ കൺസ്യൂമർഫെഡ് വീട്ടിലെത്തിച്ചു നൽകും. കോർപ്പറേഷൻ പരിധിയിലുള്ളവർ 8281898316, 9895643097, 9895176249, 9745893777, 6238074837 എന്നീ നമ്പറുകളിൽ വിളിക്കണം. അഞ്ചു ത്രിവേണി സ്റ്റോറുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വൈപ്പിംഗ് മെഷീനിലൂടെയാണു പണം അടയ്‌ക്കേണ്ടത്. എ.സി. പി. കെ. ലാൽജി ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് എം.ഡി വി.എം. മുഹമ്മദ് റഫീഖ് അദ്ധ്യക്ഷനായി. പി.കെ. അനിൽകുമാർ, എ. ശ്യാംകുമാർ, ജി. ദിനേശ്‌ലാൽ, മാത്യു തോമസ്, സമുദ്ര എന്നിവർ സംസാരിച്ചു.