കോലഞ്ചേരി: ലോക്ക് ഡൗണിൽ നിങ്ങൾ വീടുകളിൽ ലോക്കാകുമെന്ന ആശങ്ക വേണ്ട. നിങ്ങൾക്കാവശ്യമായ സാധനങ്ങൾ നിങ്ങളുടെ വീട്ടിലെത്തും. പ്രതിസന്ധിഘട്ടത്തിൽ സൗജന്യ സേവനങ്ങളുമായി ജനമൈത്രി പൊലീസും മറ്റും സംഘടനകളും നിങ്ങൾക്കൊപ്പമുണ്ട്. നല്ല നാടൻ പൊതിച്ചോറും,പച്ചക്കറിയും,പലവ്യഞ്ജനങ്ങളും മരുന്നുകളും വരെ വീട്ടിലെത്തിച്ചു നൽകാൻ സന്നദ്ധരായി ആളുകൾ നമ്മുടെ മുന്നിലുണ്ട്.ഫോണിൽ കുത്തുകയേ വേണ്ടൂ.ഞൊടിയിടയിൽ എല്ലാം വീട്ടുമുറ്റത്ത് എത്തും.
#ജനമൈത്രി പൊലീസ്
പ്രായമായവർക്കും ,വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ഒറ്റപ്പെട്ട് കഴിയുന്നവർക്കും സഹായികളില്ലാതെ ഐസലേഷനിൽ കഴിയുന്നവർക്കും കുന്നത്തുനാട് ജനമൈത്രി പൊലീസ് സഹായവുമായി വിളിപ്പുറത്തുണ്ട്. മരുന്നും, ഭക്ഷണവുമുൾപ്പടെ സഹായങ്ങളെത്തിനുമായി വിളിക്കൂ.9497987118, 9497980476,04842688260.
സമാന സാഹചര്യത്തിൽ പുത്തൻകുരിശ് ജനമൈത്രിപൊലീസിനേയും വിളാക്കാം.
9497987123,9497980492,04842760264
# വാഹൻ
കുന്നത്തുനാട് പഞ്ചായത്തിൽ ആശുപത്രിയിൽ പോകാൻ വാഹനം ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്കും,മറ്റ് സേവന കാര്യങ്ങൾക്കും സൗജന്യമായി ഓടാൻ വാഹനവുമായി മനോജ് മനക്കേക്കര ലൈനിലുണ്ട്. 9633579478
#വ്യാപാരി വ്യവസായി ഏകോപന സമിതി
സഹായത്തിന് മറ്റാരുമില്ലാത്ത വിടുകളിൽ മരുന്നോ ഭക്ഷ്യപദാർഥങ്ങളോ വാങ്ങുന്നതിനോ
മറ്റെന്തെങ്കിലും സഹായത്തിനുമായി പട്ടിമറ്റം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വീടുകളിൽ എത്തിച്ചേരും.വിളിക്കൂ.. 7559995666, 9744470054 9847190300, 9995403624
9847152509, 9895998808
#കാരുണ്യ സ്പർശം ചാരിറ്റി പ്ലാറ്റ് ഫോം
കുന്നത്താനാട് പഞ്ചായത്ത് പരിധിയിൽ ഭക്ഷ്യ വസ്തുക്കളും മരുന്നുകളുമടക്കം വീട്ടിലെത്തിക്കാനായി കാരുണ്യ സ്പർശം ചാരിറ്റി പ്ലാറ്റ് ഫോം പള്ളിക്കരയുമുണ്ട്. 9744950111,9656119407
#യൂത്ത് കോൺഗ്രസ് യൂത്ത് കെയർ
യൂത്ത് കോൺഗ്രസ് യൂത്ത് കെയറിൻ്റെ ആഭിമുഖ്യത്തിലും വീടുകളിലേയ്ക്കുള്ള സഹായവുമായി വൊളൻ്റിയർമാർ രംഗത്തുണ്ട്. കുന്നത്തുനാട് 9846053399,ഐക്കരനാട് 9656663932, പട്ടിമറ്റം 8714904213, തിരുവാണിയൂർ 9447728906,ഐരുപുരം 9961060338, മഴുവന്നൂർ 8606181532ൻ കിഴക്കമ്പലം 9847136639
#ലീഫ് കുന്നത്താനാട് സാംസ്ക്കാരിക സംഘടന
ലീഫ് കുന്നത്താനാട് സാംസ്ക്കാരിക സംഘടന 1000 ഭക്ഷണ കിറ്റുകൾ പാവപ്പെട്ടവർക്കായി നൽകുന്നു.അരി, പഞ്ചസാര, കടല, പരിപ്പ്, തേയില, തുടങ്ങിയ നിത്യപയോഗ സാധനങ്ങൾക്കൊപ്പം ഹാൻഡ് വാഷും, അത്യാവശ്യം വേണ്ടവർക്ക് മരുന്നും എത്തിച്ച് നൽകുന്നുമെന്ന് ചെയർമാൻ നിസാർ ഇബ്രാഹിം. അർഹരായവരെ കണ്ടെത്തിയാൽ വിളിക്കുക 9526033373.പെരുമ്പാവൂരിൽ ഭക്ഷണം ആവശ്യമുള്ളവർ ഉണ്ടെങ്കിൽ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാം.9961023300,9847700429,8111910882