മൂവാറ്റുപുഴ: കൊറോണയെ പ്രതിരോധിക്കാൻ കാമ്പയിനുകളും പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നതിനിടെ മൂവാറ്റുപുഴ നഗരസഭയുടെ ബഡ്ജറ്റ് പുസ്തകത്തിന്റെ കവർ ചിത്രം ശ്രദ്ധേയമായി. കവർചിത്രത്തിൽ കൊറോണയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേയ്ക്ക് ദ ചെയിൻ കൈവിടാതിരിക്കാം കൈകഴുകൂ എന്ന സന്ദേശവും ശാരീരിക അകലം സാമൂഹിക ഒരുമ എന്ന സന്ദേശവും ഉൾപ്പെടുത്തിയാണ് ഒന്നാം പേജ് തയ്യാറാക്കിയിരിക്കുന്നത്. ആശങ്ക വേണ്ട ജാഗ്രത മാത്രം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക, വൃക്തികൾ തമ്മിൽ ഒരു മീറ്ററെങ്കെലും അകലം പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പുറം വശത്ത് കവർ ചിത്രത്തിൽ .