bjp
സേവാഭാരതിയുടെനേതൃത്വത്തിൽപൊലീസ് സ്റ്റേഷനിൽ ഉച്ച ഭക്ഷണംവിതരണംചെയ്യുന്നു.

അങ്കമാലി : സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി. അങ്കമാലി പൊലീസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പ്രൈവറ്റ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വിതരണം നടത്തി. ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, അങ്കമാലി സേവാഭാരതി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, എ.വി. രഘു, ഇ കെ. കിരൺകുമാർ, കെ.വി. സഞ്ജീവ്, എം.ആർ. സജി എന്നിവർ നേതൃത്വം നൽകി.