പറവൂർ : പറവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി. ബ്ളോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വനിതാ കുടുംബശ്രീ കാന്റീനാണ് ജനകീയ ഹോട്ടലാക്കിയത്. ഇവിടെ നിന്ന് ഇരുപത് രൂപയ്ക്ക് ഊണ് പാഴ്സലായി ലഭിക്കും. ഹോട്ടലിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം ഹരി കണ്ടംമുറി, ജനറൽ എക്സ്റ്റെൻഷൻ ഓഫീസർ കെ.ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീയുടേയും സംസ്ഥാന സർക്കാരിന്റേയും സഹകരണത്തോടെയാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുക. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ ഊണ് വിതരണം തുടങ്ങും.