1
പാർട്ടി ഓഫിസ് നിർമ്മാണം പൊലീസ് തടഞ്ഞു

# സി.പി.എം തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസാണ് നിർമ്മിക്കുന്നത്

തൃക്കാക്കര : നാടെങ്ങും കൊറോണ ഭീതിയിൽ കഴിയുമ്പോൾ നിരോധനാജ്ഞ ലംഘിച്ചുള്ള പാർട്ടി ഓഫീസ് നിർമ്മാണം തൃക്കാക്കര പൊലീസ് തടഞ്ഞു. കാക്കനാട് തുതിയൂർ രാമകൃഷ്ണ നഗറിലാണ് ചട്ടങ്ങൾ ലംഘിച്ച് സി​.പി​.എം തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസ് നിർമ്മാണം നടത്തുന്നത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ ഇവി​ടെ പണി​യെടുക്കുന്നതായി​ സമീപവാസികളുടെ ശ്രദ്ധയിൽപെട്ടത്. നിർമ്മാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ കൂട്ടാക്കിയില്ല.തുടർന്നാണ് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തിയത്. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചാണ് പാർട്ടി ഓഫീസ് നിർമ്മാണമെന്ന് പ്രദേശവാസികൾ പറഞ്ഞു. പുറമ്പോക്ക് കൈയ്യേറിയതായും ആക്ഷേപമുണ്ട്. പാർട്ടി ഓഫിസ് നിർമ്മിക്കാൻ കരാർ നൽകിയതാണെന്നു സി.പി.എം വെസ്റ്റ് ലോക്കൽ സെക്രട്ടറി എൻ.പി ഷണ്മുഖൻ പറഞ്ഞു.നിരോധനാജ്ഞ ലംഘിച്ച് നിർമ്മാണം നടത്തിയത് തന്റെ അറിവോടെയല്ല.