mla
മാറാടി പഞ്ചായത്ത് ആയുർവ്വേദ ഡിസ്‌പെൻസറിയിലേക്കുള്ള പ്രതിരോധ മരുന്നുകൾ എൽദോ എബ്രഹാം എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് കൈമാറുന്നു

മൂവാറ്റുപുഴ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് എല്ലാവരും തയ്യാറാകണമെന്ന് എൽദോ എബ്രഹാം എം.എൽ.എ അഭ്യർത്ഥിച്ചു. ജനങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുഷ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ മാറാടി പഞ്ചായത്ത് ആയുർവ്വേദ ഡിസ്‌പെൻസറിയിലും, പാലക്കുഴ പഞ്ചായത്ത് ആയുർവ്വേദ ആശുപത്രിയിലും മരുന്നുകൾ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറാടി പഞ്ചായത്ത് ആയ്യുർവ്വേദ ഡിസ്‌പെൻസറിയിൽ നടന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ മരുന്നുകൾ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.യു.ബേബി, ആയുർവ്വേദ ഡിസ്‌പെൻസറി ഡോക്ടർ ഡോ. മിനി മോൾ വി.എൻ എന്നിവർ പങ്കെടുത്തു. പാലക്കുഴ ആശുപത്രി ഡോക്ടർമാരായ ഡോ.ജോമി ജോസഫ്, ഡോ.ജിൻഷാദ് സെബാസ്റ്റിയൻ എന്നിവർ പങ്കെടുത്തു.