ആലുവ: നഗരസഭയുടെ സഹകരണത്തോടെ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നഗരം അണുവിമുക്തമാക്കുന്ന പദ്ധതി തുടങ്ങി. മുനിസിപ്പൽ കാര്യാലയത്തിൽ നഗരസഭ ഹെൽത്ത് സൂപ്രണ്ട് സ്റ്റാൻലി ത്രിദിന ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയിൽ നടന്ന ശുചീകരണത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിയും പങ്കെടുത്തു. സമിതി ഭാരവാഹികളായ സാബു പരിയാരത്ത്, ജോൺസൺ മുളവരിക്കൽ, ആസിഫ് മുഹമ്മദ്, മുസ്തഫ, വി.ടി. സതീഷ്, ബഷീർ പരിയാരത്ത് എന്നിവർ നേതൃത്വം നൽകി.
മുനിസിപ്പൽ ഓഫീസ്, ജില്ലാ ആശുപത്രി, ബിവറേജസ് ഔട്ട്ലെറ്റ്, സപ്ലെെകോ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മാർക്കറ്റ്, മെഡിക്കൽ ഷോപ്പ് പരിസരപ്രദേശങ്ങൾ, മെഡിക്കൽ ലാബ് പരിസരം, ബസ് ഷെൽട്ടറുകൾ, സൂപ്പർമാർക്കറ്റ് പരിസരം, ആരാധനാലയ പരിസരം എന്നിവിടങ്ങളിലാണ് അണുനാശിനി തളിക്കുന്നത്. ശുചീകരണയജ്ഞം ഇന്നും തുടരും.