ആലുവ: രാജ്യം കൊറോണ ഭീതിയിലായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബഡ്ജറ്റ് പാസാക്കുന്നത് ഏപ്രിൽ 30 വരെ നീട്ടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് യു.ഡി.ഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറി ഡൊമിനിക് കാവുങ്കൽ അവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക ബഡ്ജറ്റ് മാർച്ച് 31ന് മുമ്പ് പാസാക്കണമെന്നതാണ് നിലവിലുള്ള ചട്ടം. പ്രത്യേക സാഹചര്യത്തിൽ ഇത് ഭേദഗതി ചെയ്യണം.