തൃക്കാക്കര: ആരോഗ്യം, കൃഷി, കുടിവെളളം, അടിസ്ഥാന വികസനം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന ബഡ്ജറ്റുമായി ജില്ലാ പഞ്ചായത്ത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കൂടുതൽ വിശദീകരണത്തിന് നിൽക്കാതെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുൽ മുത്തലിബ് അവതരിപ്പിച്ച ബഡ്ജറ്റ് 180,46,16,470 കോടി രൂപ വരവും 2,36,55,364 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
പ്രധാന പദ്ധതികൾ
• ലൈഫ് പാർപ്പിട പദ്ധതി: 17 കോടി
• കാർഷിക മേഖല : 11 കോടി
• പട്ടികജാതി വികസനം: 16.5 കോടി
• പാലിയേറ്റീവ് മേഖല : 2.70 കോടി
• വനിതാ ശാക്തീകരണം : 5.40 കോടി
• അടിസ്ഥാന സൗകര്യ വികസനം: 16.5 കോടി
ആലുവ ആശുപത്രിയിൽ
9 ഡയാലിസിസ്
മെഷീനുകൾ കൂടി
ഹീമോഫീലിയ രോഗികളുടെ മരുന്നിന് മാത്രമായി ഒരു കോടി രൂപ മാറ്റിവച്ചു. ആലുവയിലെ ജില്ലാ ആശുപത്രിയിൽ 9 ഡയാലിസിസ് മെഷീനുകൾ കൂടി സ്ഥാപിക്കും. ഇവിടെ നിലവിൽ 26 മെഷീനുകൾ ഉണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഡയാലിസിസുകൾ നടക്കുന്നയിടമാണ് ഇവിടം.
പുതിയ കെട്ടിടം നിർമ്മിക്കാനായി 50 ലക്ഷം രൂപ ബഡ്ജറ്റിൽ മാറ്റി വച്ചു. വിദേശ ഡോക്ടർമാർ 25 ലക്ഷം രൂപ ലിഫ്റ്റ് സ്ഥാപിക്കാൻ നൽകുമെന്നും അബ്ദുൾ മുത്തലിബ് പറഞ്ഞു. വിശപ്പുരഹിത ജില്ലക്ക് 10 ലക്ഷം രൂപയും ഇത്തവണ ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്.