ആലുവ: കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ജോലിക്ക് പോകാനാകാതെ ദുരിതമനുഭവിക്കുന്നവർക്ക് അരിയടക്കമുള്ള ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്ത് എൻ.സി.പിയുടെ യുവജനവിഭാഗം നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് മാതൃകയായി.

നേരത്തെ ആശുപത്രികൾ, തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ സ്ഥാപിക്കുകയും മാസ്‌ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തതെന്നും ഇത് ജില്ലയുടെ മുഴുവൻ ഭാഗങ്ങളിലും നടപ്പിലാക്കുമെന്നും എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ പറഞ്ഞു. ഭാരവാഹികളായ ഷെർബിൻ കൊറയ, ഹാരിസ് മിയ, സുനീർ, ഷൈമോൻ, നെസ്മൽ, സി.വി. വിഷ്ണു, നെഫ്‌സിന് എന്നിവർ നേതൃത്വം നൽകി.