വൈപ്പിൻ : എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കൊറോണ നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം എത്തിച്ചു കൊടുത്ത പഞ്ചായത്ത് പ്രസിഡന്റിനും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമെതിരെ അപവാദ പ്രചരണം നടത്തിയതിന് പഞ്ചായത്തിലെ തന്നെ മറ്റൊരു അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഞാറക്കൽ പൊലീസിൽ പരാതി.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടിനടുത്ത് രണ്ടാഴ്ച മുൻപ് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണനും ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.എസ് രാധാകൃഷ്ണനും ഭക്ഷണം എത്തിച്ച് വിവരം വീട്ടുകാരെ ഫോണിൽ അറിയിച്ച് മടങ്ങി. വീടുകളിൽ കയറി അവരുമായി സമ്പർക്കം പുലർത്തിയെന്നാരോപിച്ച് ഏഴാം വാർഡ് മെമ്പർ സി.ജി ബിജു സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മാലിപ്പുറം കമ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർക്കും പുതുവൈപ്പ് പി.എച്ച്.സി മെഡിക്കൽ ഓഫീസർക്കും പരാതി നല്കുകയും ചെയ്തു. ഇതി​നെതി​രെയാണ് പരാതി​.