വൈപ്പിൻ : ഭവനനിർമ്മാണത്തിനും റോഡ് വികസനത്തിനും മാലിന്യ സംസ്‌കരണത്തിനും ഊന്നൽ നൽകി ഞാറക്കൽ ഗ്രാമപഞ്ചായത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ഷിൽഡ റിബോറയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എ.പി. ലാലുവാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ഭവന നിർമ്മാണത്തിന് 10620000 രൂപയും റോഡ് നിർമ്മാണത്തിന് 10461000 രൂപയും വകയിരുത്തി. കുടുംബശ്രീ സംവിധാനത്തിൽ 25 രൂപയ്ക്ക് ഉച്ചഉൗണ് ലഭിക്കുന്ന ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നതിനും ബഡ്ജറ്റിൽ നിർദേശമുണ്ട്.