കൊച്ചി: അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. മൊത്തവിതരണ കേന്ദ്രങ്ങൾ പരിശോധനയ്‌ക്ക് വിധേയമാക്കണം. മുൻഗണനാക്രമങ്ങൾ നോക്കാതെ എല്ലാ കാർഡുടമകൾക്കും കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം നോക്കി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണം. മാവേലി സ്‌റ്റോറുകളിലും പൊതുവിതരണ കേന്ദ്രങ്ങളിലും സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും അടിയന്തരമായി നെല്ല് സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.