കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ജില്ലയ്ക്ക് 50 ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. ഏഴ് താലൂക്കുകൾക്ക് രണ്ടുലക്ഷംരൂപ വീതവും ഫോർട്ടുകൊച്ചി, മുവാറ്റുപുഴ ആർ.ഡി.ഒമാർക്ക് അഞ്ചുലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. തുകയുടെ വിനിയോഗത്തിന് അതത് തഹസിൽദാർമാരെ ചുമതലപ്പെടുത്തും.