കൊച്ചി : കൊറോണരോഗികൾക്കായി മാറ്റിവച്ച രാജ്യത്തെ ആദ്യ ആശുപത്രിയായ എറണാകുളം മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന് കത്തയച്ചു. വിദേശപൗരന്മാരുൾപ്പെടെ ചികിത്സയിലിരിക്കുന്ന ഈ ആശുപത്രിയിൽ വിദഗ്ദ്ധചികിത്സ ഉറപ്പുവരുത്തുന്നതിന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിലെ വിദഗ്ദ്ധരെ അയക്കണമെന്നും വെന്റിലേറ്റർ, ഐ.സി.യു, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ഇ-മെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. കൊച്ചിയിൽ അന്താരാഷ്ട്ര സൗകര്യമുള്ള വൈറോളജി ലാബ് ആരംഭിക്കണമെന്നും കൃഷ്ണയ്യർ മൂവ്മെന്റ് ആവശ്യപ്പെട്ടു.