പിറവം: പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിൽ ഇന്നു തുടങ്ങാനിരുന്ന മീനഭരണി മഹോത്സവ ആഘോഷങ്ങൾ ലോക്ക് ഡൗൺ സാഹചര്യം മുൻനിറുത്തി വേണ്ടെന്നു വച്ചു. ഘോഷയാത്ര, അന്നദാനം, കലാപരിപാടികൾ, പൊങ്കാല, മേളം തുടങ്ങിയവ പൂർണമായി ഒഴിവാക്കിയതായി എസ്.എൻ.ഡി.പി.യോഗം കിഴുമുറി ശാഖാ പ്രസിഡൻ്റ് കെ.കെ തമ്പി. അറിയിച്ചു.
ക്ഷേത്രത്തിൽ നടക്കേണ്ട പൂജകളും ചടങ്ങുകളും വഴിപാടുകളും മിതമായ രീതിയിൽ നടത്തും.