പിറവം: ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നനുവദിച്ച തുക അപര്യാപ്തമെന്ന് അനൂപ് ജേക്കബ് എം.എൽ.എ.പറഞ്ഞു. രാമമംഗലം പഞ്ചായത്തിലെ ഉള്ളേലിക്കുന്ന്- കിഴുമുറി റോഡിന് 7 ലക്ഷം രൂപയും പള്ളിത്താഴം - തറയിൽത്താഴം - കടുമ്പനാട് റോഡിന് 12.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും പെട്ട് തകർന്ന നിരവധി റോഡുകൾ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടെന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടി. റീ- ബിൽഡ് ഇനിഷ്യേറ്റീവിൽപ്പെടുത്തി ഈ റോഡുകളുടെ പുനരുദ്ധാരണത്തിനാവശ്യമായ തുക അനുവദിക്കണമെന്നും എം.എൽ.എ.ആവശ്യപ്പെട്ടു.