കൊച്ചി:: ജില്ലയിലെ കൊറോണ പ്രവർത്തനങ്ങളുടെ ഇൻസിഡന്റ് കമാൻഡർമാരായി ഫോർട്ടുകൊച്ചി സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗിനെയും മൂവാറ്റുപുഴ ആർ.ഡി.ഒ സാബു കെ. ഐസക്കിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തി. കൊറോണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന നിർദേശങ്ങൾ നടപ്പാക്കാൻ ഇവർക്കായിരിക്കും ചുമതല.